കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് ഫര്‍വാനിയ ഏരിയ അറഫാ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ ആപ്ളിക്കേഷന്‍ ആയ സൂമിന്റെ സഹായത്തോടെ  അറഫാ ദിന സംഗമം നടത്തി. അറഫ എന്നാല്‍ സ്വന്തത്തെയും സൃഷ്ടാവിനെയും തിരിച്ചറിയാനുള്ള ദിവസമാന്നെന്നും കഅബ ദേവാലയം ലോക മുസ്ലീങ്ങളുടെ ഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നും പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസ്സൈന്‍ തുവ്വൂര്‍ അഭിപ്രായപ്പെട്ടു. കോവിഡാനന്തര കാലത്ത് രൂപപ്പെട്ട ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകളും അത് ഉണ്ടാക്കുന്ന മാനസിക ശാരീരിക പിരിമുറുക്കങ്ങളും, അതിനുള്ള പരിഹാരങ്ങളും പ്രമുഖ സെക്കോളജിസ്റ്റും ഫാമിലി കൗണ്‍സിലറുമായ ഷറഫുദ്ധീന്‍ കടമ്പോട്ട് വിശദീകരിച്ചു. ശേഷം നടന്ന ചോദ്യോത്തര സെഷന്‍ പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ വാഹിദ് നിയന്ത്രിച്ചു.

നബ നിഅമത്തിന്റെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയില്‍ ഏരിയ പ്രസിഡന്റ് സി.പി. നൈസാം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ വാഹിദ് നന്ദി രേഖപ്പെടുത്തിയ ചടങ്ങിന് ഷാഫി.പി.ടി. ഹഷീബ് എന്നിവര്‍ സാങ്കേതിക സഹായം നിര്‍വഹിച്ചു.