കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ മെഡിക്കല്‍ വിംഗിന്റെ നേതൃത്വത്തില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിംഗ് ക്ലാസ് സംഘടിപ്പിച്ചു. 

കെ.ഐ.സി മെഡിക്കല്‍ വിംഗ് കേന്ദ്ര കണ്‍വീനര്‍ ഡോ.ടി.പി മുഹമ്മദ് അസൈനാര്‍, കുവൈത്ത് നാഷണല്‍ ഗാര്‍ഡ് എമര്‍ജെന്‍സി വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ.ഷെഫീഖ് എന്നിവര്‍ പരിശീലന ക്ലാസിന് നേതൃത്വം നല്‍കി. 

കെ.ഐ.സി ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള സ്വാഗതവും, ജന.സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി നന്ദിയും പറഞ്ഞു. വിഖായ കേന്ദ്ര സെക്രട്ടറി ശിഹാബ് കൊടുങ്ങല്ലൂര്‍, കണ്‍വീനര്‍ സവാദ് കൊയിലാണ്ടി എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. കെ.ഐ.സി അബ്ബാസിയ, സിറ്റി, ഫര്‍വാനിയ, ഫഹാഹീല്‍, ഹവല്ലി മേഖലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിഖായ അംഗങ്ങള്‍ പരിശീലന ക്ലാസില്‍ പങ്കെടുത്തു.