കുവൈത്ത് സിറ്റി: ഭവന്‍സ് കുവൈത്ത് മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് കേരളപ്പിറവി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഷീബ പ്രമുഖിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ മുഖ്യാതിഥിയായിരുന്നു. സൂസന്‍ എബ്രഹാം സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മഹേഷ് അയ്യര്‍, ഡല്‍ഹി പബ്ലിക് സ്‌കൂള്‍ അധ്യാപിക ടോസ്റ്റ്മാസ്റ്റര്‍ ലൂസി അന്നാമ്മ ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് യോഗനടപടികള്‍ നിയന്ത്രിച്ചു.

ഭാഷ അടിസ്ഥാനമായി കേരളസംസ്ഥാനം രൂപവത്കരിച്ചതിന്റെ ചരിത്രവും മലയാള ഭാഷയുടെ വളര്‍ച്ചയും വെല്ലുവിളികളും ഡോ.ജോര്‍ജ് ഓണക്കൂര്‍ തന്റെ മുഖ്യ പ്രഭാഷണത്തിലൂടെ വിശദമാക്കി. 

ബോസ്, അരുണ്‍ പ്രസാദ്, റോസ്മിന്‍ സോയൂസ് തുടങ്ങിയവര്‍ പ്രഭാഷണം നടത്തുകയും, ഭവിത ബ്രൈറ്റ്, ചൈതന്യ ലക്ഷ്മി, അദ്വൈത അരുണ്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ജോണ്‍ പാറപ്പുറത്ത് കൃതജ്ഞത രേഖപ്പെടുത്തി.

ലോകമെമ്പാടുമുള്ള ക്ലബുകളുടെ ശൃംഖലയിലൂടെ അംഗങ്ങളുടെ പ്രഭാഷണകലയും നേതൃനൈപുണ്യവും വളര്‍ത്തിയെടുക്കുന്നതിന് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണല്‍. അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന 300,000 അംഗങ്ങളും, 15,800 ക്ലബ്ബുകളും ആയി, 149 രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു.1924 മുതല്‍, ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണല്‍ വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളെ കൂടുതല്‍ ആത്മവിശ്വാസമുള്ള പ്രഭാഷകരും ആശയവിനിമയനൈപുണ്യമുള്ള നേതാക്കളുമാകാന്‍ സഹായിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ഷീബ പ്രമുഖ് - +91 9895338403
പ്രതിഭ ഷിബു - +965 96682853