കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ. അസോസിയേഷന്‍ (കെ.ഡി.എന്‍.എ) 2021-2023 വര്‍ഷത്തേക്കുള്ള സെന്‍ട്രല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇലിയാസ് തോട്ടത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി സുരേഷ് മാത്തൂര്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സന്തോഷ് പുനത്തില്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഈ കാലയളവില്‍ മരണപ്പെട്ട കെ.ആലിക്കോയ, അന്‍വര്‍ ആന്‍സ് എന്നിവരെ അനുസ്മരിച്ചതിനുശേഷമാണ് യോഗനടപടികള്‍ ആരംഭിച്ചത്. കൊറോണ കാലയളവില്‍ സംഘടനക്ക് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതിലും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതും യോഗം വിലയിരുത്തി..

വെള്ളിയാഴ്ച ഫര്‍വാനിയയില്‍ വെച്ച് ചേര്‍ന്ന സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് 2021-2023 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. കെ.ഡി.എന്‍.എ സ്ഥാപകാംഗം നാസര്‍ തിക്കോടി തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.

ബഷീര്‍ ബാത്ത (പ്രസിഡന്റ്) കൃഷ്ണന്‍ കടലുണ്ടി, സഹീര്‍ ആലക്കല്‍, പ്രജു ടി.എം (വൈസ് പ്രെസിഡന്റുമാര്‍) സുബൈര്‍ എം.എം.(ജനറല്‍ സെക്രട്ടറി & മീഡിയ) ഷിജിത് കുമാര്‍ ചിറക്കല്‍ (ട്രഷറര്‍) ഇലിയാസ് തോട്ടത്തില്‍, സുരേഷ് മാത്തൂര്‍, സന്തോഷ് പുനത്തില്‍ (അഡൈ്വസറി മെംബര്‍മാര്‍) ഉബൈദ് ചക്കിട്ടക്കണ്ടി സെക്രട്ടറി മെംബര്‍ഷിപ്പ്, അബ്ദുറഹ്മാന്‍ എം.പി സെക്രട്ടറി ചാരിറ്റി, ഫിറോസ് നാലകത്ത് സെക്രട്ടറി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍, രാമചന്ദ്രന്‍ പെരിങ്ങൊളം സെക്രട്ടറി സ്‌പോര്‍ട്‌സ്, അസ്സിസ് തിക്കോടി ചീഫ് ഓഡിറ്റര്‍.

അബ്ദുറഹ്മാന്‍ എം.പി, റൗഫ് പയ്യോളി, ഹനീഫ കുറ്റിച്ചിറ, മന്‍സൂര്‍ ആലക്കല്‍, പ്രത്യുപ്നന്‍, റഹീസ് ആലിക്കോയ, സമീര്‍ കെ.ടി, ഷംസീര്‍ വി.എ,ഷൗക്കത്ത് അലി, ശ്യാം പ്രസാദ്, തുളസീധരന്‍ തോട്ടക്കര, ഷാഹിന സുബൈര്‍, രജിത തുളസീധരന്‍ എന്നിവര്‍ ആശംസകളും ഷിജിത് കുമാര്‍ ചിറക്കല്‍ നന്ദിയും പറഞ്ഞു.