കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കുവൈത്ത് വിമാന കമ്പനികളായ കുവൈത്ത് എയര്‍ വെയ്സ് ജസീറ എയര്‍ വെയ്സ് എന്നിവയുടെ സര്‍വീസ് ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുന്നതിനായി ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജിന് കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.എ) ആവശ്യപ്പെട്ടു. 

കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം കുവൈത്ത് എയര്‍വെയ്സ് ജസീറ എയര്‍വെയ്സ് എന്നീ വിമാന കമ്പനികള്‍ നിരവധി തവണ കോഴിക്കോട്ടേക്ക് ചാര്‍ട്ടര്‍ ഫ്‌ളൈറ്റ് നടത്തിയിരുന്നു. കുവൈത്തില്‍ അധിവസിക്കുന്ന മലയാളികളില്‍ വലിയൊരു ശതമാനം ആളുകളും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്.

കുവൈത്തും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുവേണ്ടി അംബാസിഡര്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളെയും അതുപോലെ ഇന്ത്യക്കാര്‍ക്ക് ഉപകാരപ്രകാരമാവുന്ന നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അസോസിയേഷന്‍ നന്ദി രേഖപ്പെടുത്തി.