കോഴിക്കോട് ജില്ല എന്‍.ആര്‍.ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.എ) വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തുപോരുന്ന തയ്യില്‍ മെഷീനുകളുടെ നാലാം ഘട്ട വിതരണം ശാന്തി സദനം സ്‌കൂള്‍ ഫോര്‍ ഡിഫറെന്റലി ഏബ്ള്‍ഡ് സ്ഥാപനത്തിന്റെ കെട്ടിടോദ്ഘാടന ചടങ്ങില്‍ വച്ച് വടകര എം.പി. കെ മുരളീധരന്‍ നിര്‍വഹിച്ചു. കേരളത്തിലെ നിര്‍ധനരായ കുടുംബങ്ങളെ കണ്ടെത്തി ജീവിത ഉപാധിയായാണ് കെ.ഡി.എന്‍.എ വുമണ്‍സ് ഫോറം തയ്യില്‍ മെഷീന്‍ വിതരണ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.
കെ.ഡി.എന്‍.എ ജനറല്‍ സെക്രട്ടറി സത്യന്‍ വരൂണ്ട, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, പി.എം. സലാം ഹാജി, ഹബീബ് മസൂദ്, കളത്തില്‍ അബ്ദുറഹിമാന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മായ ടീച്ചര്‍, ബഷീര്‍ മേലടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.