കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.എ) 2021-2023 വര്‍ഷത്തേക്കുള്ള സാല്‍മിയ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച ഓണ്‍ലൈനില്‍ നടന്ന ഏരിയ ജനറല്‍ ബോഡിയോഗത്തില്‍ സമീര്‍ കെ.ടി.അധ്യക്ഷതയും അസോസിയേഷന്‍ പ്രസിഡന്റ് ഇലിയാസ് തോട്ടത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. യോഗത്തില്‍ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യപ്പെടുകയും റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.

അഡൈ്വസറി ബോര്‍ഡ് മെംബര്‍ കൃഷ്ണന്‍ കടലുണ്ടി, ഫര്‍വാനിയ ഏരിയ പ്രസിഡന്റ് മന്‍സൂര്‍ ആലക്കല്‍ എന്നിവര്‍ നിരീക്ഷകര്‍ ആയിരുന്നു. ഷംസീര്‍ വി.എ സ്വാഗതവും പി.ജയപ്രകാശ് നന്ദിയും പറഞ്ഞു.

സമീര്‍ കെ.ടി (പ്രസിഡന്റ്) മോഹന്‍രാജ് അരീക്കാട് (വൈസ് പ്രസിഡന്റ്) ഷംസീര്‍ വി.എ (ജനറല്‍ സെക്രട്ടറി) റാഷിദ് അത്തോളി (ജോയന്റ് സെക്രട്ടറി) പി.ജയപ്രകാശ് (ട്രഷറര്‍) സാല്‍മിയയില്‍ നിന്നുള്ള സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായി സുബൈര്‍ എം.എം, ബഷീര്‍ ബാത്ത, നാസര്‍ തിക്കോടി, സുരേഷ് മാത്തൂര്‍, ഫിറോസ് നാലകത്ത് എന്നിവരെയും സാല്‍മിയയില്‍ നിന്നുള്ള വുമണ്‍സ് ഫോറം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയി ഷാഹിന സുബൈര്‍, അഷീക ഫിറോസ്, ജിഷ സുരേഷ്, ജിനീതാ നാസര്‍, ലസിത ജയപ്രകാശ് എന്നിവരെയും തിരഞ്ഞെടുത്തു.

അസോസിയേഷന്‍ ട്രഷറര്‍ സന്തോഷ് പുനത്തില്‍, ദാവൂദ്, സജിത്ത് ലാല്‍, സുരേഷ് ബാബു, സൗജത്ത്, നൗഫല്‍ പി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.