കുറവിലങ്ങാട് ദേവമാതാ കോളേജ് അലുംനി അസോസിയേഷന്‍ പതിമൂന്നാം ആനുവല്‍ സെലിബ്രേഷനോടനുബന്ധിച്ചു ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷം റിഗ്ഗയ് റമദാ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ചു. സിനിമാ സംവിധായകനായ ശ്രീകാന്ത് മുരളി വിശിഷ്ടാതിഥിയായിരുന്നു.

കെ.ഡി.എം.സി.എ. പ്രസിഡന്റ് സിവി പോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജന.സെക്രട്ടറി ജോബി ജോസഫ് സ്വാഗതം ആശംസിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ അങ്കിത് കുമാര്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ.ജെ.ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

പിന്നണി ഗായിക സംഗീത ശ്രീകാന്ത് നയിച്ച ഗാനമേളയും, കെ.ഡി. എം.സി.എ.കുടുംബങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു. ട്രഷറര്‍ മാക്‌സി മാണി നന്ദി പറഞ്ഞു.