കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി. സി നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിച്ച് നല്‍കുന്ന 10 ബൈത്തു റഹമകളില്‍ നാലാമത് ബൈത്തു റഹമയുടെ ശിലാസ്ഥാപനം കാസര്‍കോഡ് നെല്ലിക്കട്ടയില്‍ പാണക്കാട് ബഷീറലി ശിഹാബ് തങ്ങളും അഞ്ചാമത് ബൈത്തു റഹമയുടെ ശിലാസ്ഥാപനം വയനാട് ജില്ലയിലെ പാണ്ടിക്കടവ് പാണക്കാട് ശഹീറലി ശിഹാബ് തങ്ങളും നിര്‍വഹിച്ചു. എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി മൂന്ന് ബൈത്തു റഹമകളുടെ നിര്‍മ്മാണം പുരോഗമിച്ച് വരുന്നു. 

കാസര്‍കോഡ് നെല്ലിക്കട്ടയില്‍ നടന്ന  ചടങ്ങില്‍ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി.അഹമ്മദലി അധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, ബഷീര്‍ മൗലവി, ചെങ്കള പഞ്ചായത്ത് ഭാറ്റവാഹികളായ അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, ടി.കെ.അബ്ദുല്‍ സമദ്, പി.ഡി.റഹ്മാന്‍ സംസാരിച്ചു. മന്‍സൂര്‍ കൊവ്വല്‍ പള്ളി സ്വാഗതവും ശിഹാബ് ആലക്കാട് നന്ദിയും പറഞ്ഞു.

baithu rahma

വയനാട് ജില്ലയിലെ പാണ്ടിക്കടവ് നടന്ന  ചടങ്ങില്‍ കുവൈത്ത് കെ.എം.സി.സി ജനറല്‍ സെക്രട്ടറി പി.എ.അബ്ദുല്‍ ഗഫൂര്‍ വയനാട് അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് നേതാക്കളായ പി.മുഹമ്മദ്, കെ. അബ്ദുള്ള, പി.കെ.അമീന്‍, ബ്രാല്‍ അബ്ദുള്ള, മുഹമ്മദ് കുട്ടി, ടി.മൊയ്തുട്ടി, പി.വി.സമദ്, ജമാല്‍ അനിയപ്രാവന്‍, ബഷീര്‍. എം, കെ.എം.സി. സി നേതാവ് ബഷീര്‍ മേപ്പയൂര്‍ സംസാരിച്ചു. സൈതലവി ബത്തേരി സ്വാഗതവും നിസാര്‍ മേപ്പയൂര്‍ നന്ദിയും പറഞ്ഞു.