കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് സംഘടിപ്പിക്കുന്ന 'അതിജീവനം' സാംസ്‌കാരിക മേളയുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി ആഗസ്ത് 5,6 തീയ്യതികളില്‍ ബാലകലാമേള സംഘടിപ്പിക്കുന്നു. ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജൂലായ് 23 ന് മുമ്പായി www.kalakuwait.com എന്ന വെബ്സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 6601 5200, 6607 1003