കുവൈത്ത് സിറ്റി:  കൊല്ലം ജില്ല പ്രവാസി സമാജം ഖൈത്താന്‍ യൂണിറ്റ് രൂപീകരിച്ചു. കൊല്ലം ജില്ല പ്രവാസി സമാജം, കുവൈത്ത് ഖൈത്താന്‍ മേഖലയില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു. പ്രസിഡന്റ് സലിംരാജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സമാജം സ്ഥാപക ജനറല്‍ സെക്രട്ടറി ലാജി ജേക്കബ് പുതിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പുതിയ യൂണിറ്റ് കണ്‍വീനറായി ഗോപിനാഥന്‍, ജോ:കണ്‍വീനര്‍മാരായി ലിജുമോന്‍, ശരത് കുമാര്‍ എന്നിവരും ഗണേഷ്, രാഹുല്‍, കണ്ണന്‍, അഖില്‍ എന്നിവരെ എക്‌സിക്യുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.