യൂത്ത് ഇന്ത്യ കുവൈത്ത് മംഗഫ് നജാത്ത് സ്‌കൂളില്‍ സംഘടിപ്പിച്ച ''യൂത്ത് ഇന്ത്യ ജോബ്ഫെയര്‍ 2019'' സമാപിച്ചു. യൂത്ത് ഇന്ത്യ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 2000 ത്തോളം ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആയിരത്തോളം ആളുകള്‍ കെ.ഡി.ഡി, ഫവാസ്, മലബാര്‍ഗോള്‍ഡ്, ഗോ സിറ്റി, സിറ്റി ബസ്, ടാലന്റ് ഹണ്ട്, ഗ്ലോബല്‍ എച്ച് ആര്‍ സൊലൂഷന്‍സ്, റെഡ് ടാഗ്, ആന്റല്‍ തുടങ്ങിയ കമ്പനികളുടെ പ്രധിനിധികളുമായി നേരിട്ടുള്ള ഇന്റര്‍വ്യൂ പൂര്‍ത്തീകരിച്ചു. രാവിലെ 8.30 നു ആരംഭിച്ച ജോബ്ഫയര്‍ വൈകീട്ട് 6 മണി വരെ തുടര്‍ന്നു.

യൂത്ത് ഇന്ത്യ കരിയര്‍ കണ്‍വീനര്‍ നിയാസ്, പ്രസിഡന്റ് മഹനാസ് മുസ്തഫ, ജനറല്‍ സെക്രട്ടറി ഷഫീര്‍ അബൂബക്കര്‍, റിശ്ദിന്‍ അമീര്‍, റഫീക്ക് ബാബു, അംജദ്, ഷാഫി കോയമ്മ, ഹാറൂണ്‍, ഫഹീം, ശിഹാബുദ്ധീന്‍, സനോജ്, ഹസീബ്, ഹാഫിസ്, സലീജ്, നിഹാദ്, ഉസാമ, ഖലീല്‍, സിജില്‍, ജഫീര്‍, ഫവാസ് എന്നിവര്‍ ജോബ് ഫയറിനു നേതൃത്വം നല്‍കി.