കുവൈത്ത് സിറ്റി: കുവൈത്തില്‍ ജി സി സി സ്ഥാനപതിമാരുടെ സമ്മേളനം. കുവൈത്ത് വിദേശ കാര്യ മന്ത്രി ഷെയ്ഖ് ഡോ. നാസ്സര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി ഖാലിദ് അല്‍ ജാറള്ളയും ചേര്‍ന്നു ജി സി സി സ്ഥാനാപതിമാരെ സ്വീകരിച്ചു.
ജി സി സി അംഗ രാജ്യങ്ങളുടെ കെട്ടുറപ്പും ഐക്യവും ഊട്ടി ഉറപ്പിക്കുകയും പരസ്പര സഹകരണത്തോടെ മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ജിസിസി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗ രാജ്യങ്ങളിലെ സ്ഥാനാപതിമാരെ വിദേശകാര്യ മന്ത്രാലയത്തില്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബ സ്വീകരിച്ചു. 2021 ജനുവരി 5 ന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ജിസിസി ഉച്ചകോടിയെ ഏറെ പ്രതീക്ഷയോടെ കാണുന്നതായി അദ്ദേഹം പറഞ്ഞു.
കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍-ജാറള്ളയോടൊപ്പം ജി സി സി അംബാസഡര്‍മാരായ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സാദ് ബിന്‍ ഖാലിദ് അല്‍ സൗദ് - സൗദി അറേബ്യ, ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍-അട്ടിയ - ഖത്തര്‍, സലാ അലി അല്‍ മാലികി - ബഹ്റൈന്‍, സാലിഹ് ബിന്‍ അമീര്‍ അല്‍-ഖരൗസി -ഒമാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എംബസിയിലെ ആക്ടിംഗ് ചാര്‍ജ് ഡി അഫയേഴ്‌സ് ഖാലിദ് റാഷെദ് അല്‍ മാര്‍ഷൂഡി എന്നിവര്‍ പങ്കെടുത്തു.
മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കുന്നതിനും, ഗള്‍ഫ് ഐക്യത്തിനും, ജിസിസി അംഗ രാജ്യങ്ങളിലെ ജനങ്ങളുടെ താല്പര്യ സംരക്ഷണത്തിനും, അന്തരിച്ച അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബ പിന്തുടര്‍ന്ന അതേ പാതയില്‍ തന്നെ തുടരാനുള്ള കുവൈത്തിന്റെ പ്രതിജ്ഞാബദ്ധത കുവൈത്ത് വിദേശ കാര്യ മന്ത്രി ഷെയ്ഖ്.ഡോ. നാസ്സര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ്.വ്യക്തമാക്കി.
അതേസമയം, കോവിഡ് -19 പാന്‍ഡെമിക് ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ നേരിടുന്ന, ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തല്‍, ഭക്ഷ്യസുരക്ഷ ഉയര്‍ത്തുക, ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുക എന്നീ വെല്ലുവിളികളെ കുറിച്ചും ഷെയ്ഖ് ഡോ.നാസ്സര്‍ മുഹമ്മദ് അല്‍ സബാഹ് പ്രതിപാദിച്ചു.
ഈ വര്‍ഷം ഗള്‍ഫ് മേഖലയ്ക്ക് മികച്ച മുന്‍ നിര നേതാക്കളായ ഒമാനിലെ പരേതനായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ്, കുവൈത്തിലെ പരേതനായ അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, ബഹ്റൈന്റെ അന്തരിച്ച പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍-ഖലീഫ എന്നിവരെ നഷ്ടപ്പെട്ടുവെന്ന വസ്തുതയും കുവൈത്ത് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
യോഗത്തിന് ജിസിസി അംബാസഡര്‍മാര്‍ നന്ദി അറിയിച്ചു, കൂടാതെ അമീറിന്റെ വിശ്വാസം നേടിയതിനും കുവൈത്തിന്റെ പുതിയ മന്ത്രിസഭയിലെ വിദേശകാര്യമന്ത്രി സ്ഥാനത്തേക്ക് പുനര്‍നാമകരണം ചെയ്യപ്പെട്ടതിനും ഷെയ്ഖ് ഡോ.നാസ്സര്‍ മുഹ്മദിനെ അഭിനന്ദിച്ചു.
അതോടൊപ്പം ജിസിസി രാജ്യങ്ങളുടെ ദേശീയ ദിനങ്ങള്‍ ആഘോഷിക്കുന്നതിനുള്ള പ്രതീകാത്മക ചടങ്ങോടെ യോഗം അവസാനിച്ചു.