കുവൈത്ത് സിറ്റി : കുവൈത്തിലെ ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയ വില്‍സണ്‍ അന്തരിച്ചു. കോവിഡ് ബാധിച്ചു രോഗ മുക്തി നേടിയ ശേഷം ജാബര്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കവേയാണ് അന്ത്യം. 2017 ലാണ് മംഗഫിലെ ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയി ചുമതലയേറ്റത്. കുടുംബം ഇന്ത്യയില്‍ ലക്നോവിലാണ്. കുവൈത്ത് ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ശാന്ത മരിയ ജെയിംസ് സഹോദരിയാണ്.