കുവൈത്ത്: ലോക്ഡൗണ്‍ കഴിഞ്ഞതിനു ശേഷവും ജോലിയും വരുമാനവും മാര്‍ഗവുമില്ലാതെ ക്യാമ്പുകളില്‍ ബുദ്ധിമുട്ടി ജീവിക്കുന്ന 200 ല്‍ പരം ആളുകള്‍ക്ക് ബലിപെരുന്നാള്‍ ദിവസം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍. മഹ്ബൂലയിലെ വ്യത്യസ്ത ക്യാമ്പുകളിലാണ് പെരുന്നാള്‍ ദിവസം പാകം ചെയ്ത ഭക്ഷണങ്ങള്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്. ഇന്ത്യന്‍ സോഷ്യല്‍ മഹ്ബൂല ബ്രാഞ്ച് വൈസ് പ്രസിഡന്റ് സലാം, സെക്രട്ടറി സുബൈര്‍, ഷബീര്‍, മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്.