കുവൈത്ത്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 137-ാം ജന്മദിനം ഒ.ഐ.സി.സി കുവൈത്ത് നാഷണല്‍ കമ്മിറ്റിയുടെ ബാനറില്‍ ഒ.ഐ.സി.സി കുവൈത്ത് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒ.ഐ.സി.സി ഓഫീസില്‍ ആഘോഷിച്ചു. 

കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസിന്റെ നിര്യാണത്തില്‍ ജില്ലാ കമ്മിറ്റിയുടെ അനുശോചനത്തോടെ തുടങ്ങിയ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജയേഷ് ഓണശ്ശേരില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൂരജ് കണ്ണന്‍ സ്വാഗതവും ആശംസിച്ചു. 

ഒ.ഐ.സി.സി കുവൈത്ത് ആക്ടിങ് പ്രസിഡന്റ് എബി വരിക്കാട് ചടങ്ങ്  ഉദ്ഘാടനം ചെയ്തു,  മഹിളാ  കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ ഓണ്‍ലൈനായി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു തുടര്‍ന്ന് കോണ്‍ഗ്രസിന്റെ 137-ാം ജന്മദിനത്തോടനുബന്ധിച്ചു AICC യുടെ പ്രതിജ്ഞ പ്രവര്‍ത്തകര്‍ ഏറ്റുചൊല്ലി,. ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി.എസ്.പിള്ള, കേന്ദ്രകമ്മിറ്റി മെംബര്‍ രാമകൃഷ്ണന്‍ കള്ളാര്‍, ജോയ് കരുവാളൂര്‍, വിപിന്‍ മാങ്ങാട്ട്, അലക്‌സ് മാനന്തവാടി, ബാത്തര്‍ വൈക്കം, ജസ്റ്റിന്‍, ഹരീഷ് തൃപ്പുണിത്തറ എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. സമദ്‌കൊട്ടോടി, സുജിത് ലാല്‍, മനോജ് വാഴക്കോടന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി, അനില്‍ ചീമേനി നന്ദി പ്രകാശിപ്പിച്ചു.