കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി പ്രത്യേക സൂം പരിപാടി സംഘടിപ്പിച്ചു. കഥ, വര, പാട്ട് എന്നിവയെ കോര്‍ത്തിണക്കി ഷാനവാസ് പരവന്നൂര്‍, മുഖ്താര്‍ ഉതരംപൊയില്‍ എന്നിവര്‍ ക്ലാസുകള്‍ നടത്തി.
ഗായകന്‍ മിഷാല്‍ നിലമ്പൂരിന്റെ ഗാനാലാപനം ശ്രോതാക്കള്‍ക്ക് ഹരം പകര്‍ന്നു.
പത്ത് വയസ്സിന് താഴെയുള്ളവര്‍ക്കായാണ് പരിപാടി സംഘടിപ്പിച്ചത്. ഇസ്ലാഹി മദ്രസ്സകളിലെ കുട്ടികളുടെയും വിവിധ ജി.സി.സി കളില്‍ നിന്നും നാട്ടില്‍ നിന്നും തിരഞ്ഞെടുത്ത കുട്ടികളുടെ പാട്ടും പരിപാടിക്ക് മിഴിവേകി.
സംഗമത്തില്‍ മുര്‍ഷിദ് അരീക്കാട് അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് പന്താവൂര്‍ സ്വാഗതവും റഫീഖ് വണ്ടൂര്‍ നന്ദിയും പറഞ്ഞു. ഐ.ഐസി പ്രസിഡന്റ് ഇബ്രാഹിം കുട്ടിസലഫി, ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, സിദ്ധീഖ് മദനി, യൂനുസ് സലീം, ഷരീഫ് മണ്ണാര്‍ക്കാട്, അഷ്ഫറ് മേപ്പയ്യൂര്‍ എന്നിവര്‍ പങ്കെടുത്തു.