കുവൈത്ത് സിറ്റി: എംഇഎസ് കുവൈത്ത് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കൊറോണ നിയന്ത്രണത്തെ തുടര്‍ന്ന് കുവൈത്തിലെ വിവിധ പ്രദേശങ്ങളിലായി വ്യാപിച്ച് കിടക്കുന്ന എം ഇ എസ് അംഗങ്ങളുടെയും, അതിഥികളുടെയും വീടുകളില്‍ ഇഫ്താര്‍ കിറ്റുകള്‍ എത്തിച്ച് നല്‍കിയാണ് നോമ്പ് തുറ സംഘടിപ്പിച്ചത്. സൂം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നടന്ന ചടങ്ങില്‍ എംഇഎസ് കുടുംബാംഗങ്ങള്‍ക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. റമീസ് സാലേയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. അഷ്റഫ് ഏകരൂല്‍ റംസാന്‍ പ്രഭാഷണം നടത്തി. വിശുദ്ധ മാസത്തില്‍ കരഗതമാക്കുന്ന നന്മയുടെ ചൈതന്യം തുടര്‍ന്നുള്ള ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമ്പോഴാണ് യഥാര്‍ഥ നോമ്പുകാരനാവുകയുള്ളൂവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

സകാത് സെല്ലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ചാരിറ്റി കണ്‍വീനര്‍ സാദിഖ് അലി വിവരിച്ചു. തുടര്‍ന്ന് നാട്ടില്‍ നിന്നും എം.ഇ.സ് സ്റ്റേറ്റ് സെക്രട്ടറി സകീര്‍ ഹുസൈന്‍, കുവൈത്തിലെ വിവിധ സംഘടന നേതാക്കളായ ഡോ:അമീര്‍, ഫൈസല്‍ മഞ്ചേരി, ഹമീദ് കൊടുവള്ളി, അക്ബര്‍ സിദീഖ്, സിദീഖ് മദനി, മുഹമ്മദ് ഷബീര്‍, അസ്ലം കുറ്റികാട്ടൂര്‍, നാസര്‍ മശ്ഹൂര്‍ തങ്ങള്‍ എന്നിവര്‍ റമദാന്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പരിപാടികള്‍ക്ക് ജനറല്‍ സെക്രട്ടറി അശ്‌റഫ് അയൂര്‍, സിദീഖ് വലിയകത്ത്, ഡോ:മുസ്തഫ, ഖലീല്‍ അടൂര്‍, അഡ്വ.അബ്ദുല്‍ ഗഫൂര്‍, റയീസ് സലേഹ്, അന്‍വര്‍ മന്‍സൂര്‍ സൈത്ത്, സഹീര്‍, മുജീബ്, ജസീന്‍ ജബ്ബാര്‍, നൗഫല്‍, മെഹബൂബ്, സല്‍മാന്‍, ഷാജി സയ്ദ്, റിയാസുദീന്‍, അര്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.