കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണുര്‍ കുവൈത്ത് എക്‌സ്പാട്‌സ് അസോസിയേഷന്‍ (ഫോക്ക്) - റോയല്‍ സിറ്റി ക്ലിനിക് അബ്ബാസിയയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഫോക്ക് ട്രഷറര്‍ വിനോജ് കുമാര്‍ അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിന് ഫോക്ക് മെംബര്‍ഷിപ്പ് സെക്രട്ടറി ശ്രീഷിന്‍ സ്വാഗതം ആശംസിച്ചു. ചാരിറ്റി സെക്രട്ടറി ഉദയരാജ് നന്ദി അറിയിച്ചു. റോയല്‍ സിറ്റി ക്ലിനിക് അബ്ബാസിയ മെഡിക്കല്‍ ഡയറക്ടര്‍ ഡോ:ഫിലിപ്പ് മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങില്‍ വെച്ച് ഫോക്കിന്റെ സ്‌നേഹോപഹാരം ചാരിറ്റി സെക്രട്ടറി സിറ്റി ക്ലിനിക് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ഫിലിപ്പ് മാത്യുവിന് കൈമാറി. മെഡിക്കല്‍ ക്യാമ്പില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.