കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റേസ് അസോസിയേഷന്‍ (ഫോക്ക്) കണ്ണൂര്‍ മഹോത്സവം 2021 ന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് നല്‍കി. ഫോക്കിന്റെ മുഖമുദ്രയായ ചാരിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കുവൈത്തിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകരായ നിതീഷ് നാരായണന്‍ കണ്ണൂര്‍, നിമിഷ് അപ്പച്ചന്‍ കോട്ടയം, ജിതിന്‍ അഗസ്റ്റിന്‍ കണ്ണൂര്‍, ജെറിന്‍ വി ഫ്രാന്‍സിസ്. കണ്ണൂര്‍, രമ്യ ശ്യാം കോട്ടയം, പ്യാരി ഓമനക്കുട്ടന്‍ കണ്ണൂര്‍, ശരത് നാരായണന്‍ കണ്ണൂര്‍, ഷൈജു എബ്രഹാം മാഗ്ലൂര്‍, ജിഷ സുരേഷ് കണ്ണൂര്‍, റോബര്‍ട്ട് സൈമണ്‍ കോട്ടയം, ഷില്‍വി വി.സി. കണ്ണൂര്‍, റിജോ മാത്യു എറണാകുളം, ജെസി ഹരികൃഷ്ണന്‍ കണ്ണൂര്‍ എന്നിവരെ ആദരിച്ചു.

കുവൈത്തിന്റെ മണ്ണില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്ന ആദ്യത്തെ മലയാളി ജില്ലാ സംഘടനയായി ഫോക്ക് മാറി.

'വെല്ലുവിളികള്‍ നിറഞ്ഞ സമയങ്ങളില്‍ പരിശ്രമിക്കാന്‍ തങ്ങള്‍ക്ക് യഥാര്‍ത്ഥ പ്രചോദനമാണ് ഇതു പോലുള്ള അംഗീകാരങ്ങള്‍' എന്ന് പ്രസ്താവിച്ചുകൊണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ നന്ദി രേഖപ്പെടുത്തി.

ആരോഗ്യ പരിപാലന രംഗത്ത് പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ നല്‍കിയ സന്നദ്ധ സേവകരെ ആദരിക്കാന്‍ ഫോക്ക് എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2020 ല്‍ പതിമൂന്നാമത് ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് 'കനിവ് 108 ആംബുലന്‍സ് ' പ്രവര്‍ത്തകര്‍ക്കു നല്‍കി ആദരിച്ചിരുന്നു.