fireകുവൈത്ത് സിറ്റി:  മലയാളികളടക്കം വിദേശികള്‍ തിങ്ങി വസിക്കുന്ന ജലീബ് ശുയൂഖ്  അബ്ബാസിയയില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് തീ പിടിച്ചു. ഇന്ത്യക്കാരുള്‍പ്പടയുള്ള വിദേശികളുടെ കാര്‍ സ്പെയര്‍ പാര്‍ട്ട് കടകളാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്.  ആളപായം റിപ്പോര്ട്ട് ചെയ്തിട്ടില്ല.  ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.