കുവൈത്ത് സിറ്റി: ''മതതീവ്രതക്കും ഭികരക്കുമെതിരെ'' എന്ന വിഷയത്തില്‍ കെഐജി കുവൈത്ത് ഫര്‍വാനിയ ഏരിയ സെമിനാര്‍ സംഘടിപ്പിച്ചു. ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഭികരത ഇസ്ലാമോഫോബിയ എന്ന വിഷയത്തില്‍ ഐവ പ്രസിഡന്റ് മെഹ്ബൂബ അനീസ് പ്രഭാഷണം നടത്തി.
 
ആത്മീയ തീവ്രത എന്ന വിഷയത്തില്‍ കെ ഐ ജി വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂരും, പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് ടി എം ഹനീഫ അധ്യക്ഷത വഹിച്ചു. റയ്യാന്‍ ഖലീല്‍ ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി റഫീക്ക് പയ്യന്നൂര്‍ സ്വഗതവും യുനുസ് കെ പി നന്ദിയും പറഞ്ഞു.