കുവൈത്ത് സിറ്റി:  കുവൈത്ത് കേരള ഇസ്ലാഹീ സെന്റര്‍ അബൂഹലീഫ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും കുട്ടികള്‍ക്കായി കളിക്കൂടും സംഘടിപ്പിച്ചു.

മഹ്ബൂല വസന്തഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ അബ്ദുല്‍ സലാം സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. ഇക്കഴിഞ്ഞ  എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച ഹന അന്‍വര്‍, ഫാത്തിമത്ത് ഫാജ ഫൈസല്‍ എന്നിവരെയും  മറ്റു വിജയികളായ ഹാനി ശിഹാബ്, നഹാദ് അബ്ദുല്‍സലാം, മനാസ് റിയാസ്, ഉമര്‍ നജീബ്, റശ ജാഫര്‍, ഫാത്തിമ നിംറ എന്നിവരെയും ആദരിച്ചു. 

കുട്ടികളുടെ കലാവൈജ്ഞാനിക പരിപാടികള്‍ക്ക് സാജു ചെമ്മനാട്, കെ.സി. മുഹമ്മദ് നജീബ്, ബാബു ശിഹാബ്, അന്‍വര്‍ കാളികാവ് എന്നിവര്‍ നേതൃത്വം നല്‍കി. 

ഹിദാസ് കാട്ടിലപ്പീടിക അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ നഈഫ് മുഹമ്മദ് പേരാമ്പ്ര സ്വാഗതവും സിദ്ദീഖ് ഫാറൂഖി നന്ദിയും പറഞ്ഞു.