കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയയിലൂടെ പ്രമുഖ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ വര്‍ഗീയ ചുവയുള്ള മോശം പരാമര്‍ശം നടത്തിയ കാസര്‍കോട് സ്വദേശിയെ കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.

ഈ മാസം 25 നാണു ഇയാള്‍ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. നരേന്ദ്രമോദി  അധികാരത്തില്‍ വന്നതിനെ അഭിനന്ദിച്ച് കൊണ്ട് പ്രമുഖ വ്യവസായിയായ സ്ഥാപന ഉടമ  കഴിഞ്ഞ ദിവസം പത്ര പ്രസ്താവന നടത്തിയിരുന്നു.

വ്യവസായിയുടെ ഈ നിലപാടിനെ വിമര്‍ശിച്ച് കൊണ്ടാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.ഇതിനു പുറമെ   ഉടമക്കെതിരെ വര്‍ഗ്ഗീയ ചുവയുള്ള പരാമര്‍ശവും  ഇയാള്‍   നടത്തിയിരുന്നു. സംഭവം വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞു മറ്റൊരു പോസ്റ്റുമിട്ടു.

കഴിഞ്ഞ ദിവസം  കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം  കസ്റ്റഡിയില്‍ എടുത്ത ഇയാളെ ചോദ്യം ചെയ്തു വരുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കനത്ത പിഴയും നാടു കടത്തല്‍ അടക്കമുള്ള  ശിക്ഷയാണ് കുവൈത്തില്‍ നല്‍കി വരുന്നത്.