അബ്ബാസിയ: കല്പകിന്റെ 28-ാ മത് വാര്‍ഷികത്തോട് അനുബന്ധിച്ച് മാര്‍ച്ച് 24ന് നോട്ടിങ്ഹാം ബ്രിട്ടീഷ് സ്‌കൂള്‍ അബ്ബാസിയയില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ച സാമൂഹിക നാടകം നാമൊന്ന് നമ്മളൊന്നിന്റെ ടിക്കറ്റ് & ഫ്‌ലയെര്‍ പ്രകാശനം ചെയ്തു. യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ പ്രസിഡന്റ് ചന്ദ്രന്‍ പുത്തൂരിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടിക്കറ്റിന്റെ പ്രകാശനം വര്‍ഗീസ് പോള്‍, നയനാന്‍ ജോസഫിനു നല്‍കികൊണ്ടും, ഫ്‌ലയെര്‍ പ്രോഗ്രാം കണ്‍വീനര്‍ മുകുന്ദന്‍ ഇടവന പ്രസിഡന്റിനു നല്‍കിയും പ്രകാശനം ചെയ്തു. കുവൈത്തിന്റെ മണ്ണില്‍ കലാസാംസ്‌കാരിക രംഗത്ത് കല്പക് നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിശിഷ്ടാതിഥകള്‍ അനുസ്മരിക്കുകയുണ്ടായി. കല്പകിന്റെ അംഗങ്ങളും അഭിനേതാക്കളും പങ്കെടുത്ത യോഗത്തില്‍ സെക്രട്ടറി പ്രദീപ് മേനോന്‍ സ്വാഗതവും, ട്രഷറര്‍ ജോസഫ് കണ്ണംകര നന്ദിയും അറിയിച്ചു.