കുവൈത്ത്: കുവൈത്തിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ മെംബര്‍മാര്‍ക്കായി യൂണിറ്റ് അടിസ്ഥാനത്തില്‍ ക്രിക്കറ്റും, വടം വലി മത്സരങ്ങളും സംഘടിപ്പിച്ചു. 

കുവൈത്തിലെ ഖൈത്താന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ ക്രിക്കറ്റില്‍ ജലീബ് യൂണിറ്റ് വിജയികളും സാല്‍മിയ യൂണിറ്റ് റണ്ണേഴ്സ് അപ്പും ആയി. വടം വലി മത്സരത്തില്‍ ഫഹാഹീല്‍ യൂണിറ്റ് വിജയികളും ജലീബ് യൂണിറ്റ് റണ്ണേഴ്സ് അപ്പും ആയി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.