കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,718 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയതില്‍ 646 പേര്‍ക്ക് കൂടി കോവിഡ് കണ്ടെത്തി. അതേസമയം 673 പേരാണ് ഇന്നു രോഗ വിമുക്തരായത്. ഇന്നും മൂന്നു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് മൊത്തം കോവിഡ് മരണ സംഖ്യ 528 ആയി ഉയര്‍ന്നു. 

ഇന്ന് അഹമ്മദിയിലും, ഹവാലിയിലും, ഫര്‍വാനിയയിലും, ജഹറയിലുമാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഇതുവരെ 6,11,639 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയതില്‍ 84, 224 പേര്‍ക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇവരില്‍ 75,993 പേരും രോഗ വിമുക്തരായി.

നിലവില്‍ 7.703 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 92 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്ന് ആരോഗ്യ മന്ത്രാലയ.വക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.