കുവൈത്ത് സിറ്റി: കൊറോണ ബാധിതരുടെ എണ്ണം ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ധിച്ചതോടെ പ്രതിരോധ നടപടികള്‍ കടുപ്പിച്ചു ഗള്‍ഫ് രാജ്യങ്ങള്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ചു കുവൈത്തില്‍ 100,  ബഹ്‌റൈനില്‍ 210, യൂ എ ഇ യില്‍ 85,  ഒമാനില്‍ 20, ഖത്തറില്‍ 320, സൗദി അറേബ്യയില്‍ 86 പേര്‍ക്കും കൊറോണ രോഗബാധ സ്ഥിതീകരിച്ചു. 

എന്നാല്‍ ക്വാറന്റൈന്‍ നിരീക്ഷണത്തിലുണ്ടായിരുന്ന -കുവൈത്ത് 7,  ബഹ്‌റൈന്‍ 44, യൂ എ ഇ 17, ഒമാന്‍ 9, സൗദിഅറേബ്യ ഒരാളും കൊറോണ രോഗവിമുക്തമായി. എന്നാല്‍ ഖത്തറില്‍ ആരും തന്നെ രോഗ വിമുക്തമായതായി റിപ്പോര്‍ട്ടില്ല. 

ഗള്‍ഫ് മേഖലയില്‍ കൊറോണ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനകളുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി മേഖലയില്‍ രോഗ പ്രതിരോധ നടപടികള്‍ ശക്തമാക്കി അതീവ ജാഗ്രത പുലര്‍ത്തുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അല്‍ സബാഹ് കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കുനയോട് പറഞ്ഞു.