കുവൈത്ത് സിറ്റി: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എ.യുമായിരുന്ന സി.മോയിന്‍ കുട്ടി സാഹിബിന്റെ നിര്യാണത്തില്‍ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചന യോഗവും മയ്യിത്ത് നിസ്‌കാരവും സംഘടിപ്പിച്ചു. കെ.എം.സി.സി. ഓഫീസില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ കെ.ടി.പി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. മോയിന്‍ കുട്ടി അനുസ്മരണ പ്രഭാഷണം വൈസ് പ്രസിഡന്റ് ഹാരിസ് വള്ളിയോത്ത് നിര്‍വ്വഹിച്ചു. ട്രഷറര്‍ എം.ആര്‍.നാസര്‍, വൈസ് പ്രസിഡന്റ്മാരായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, എന്‍.കെ.ഖാലിദ് ഹാജി, സെക്രട്ടറി എഞ്ചിനീയര്‍ മുഷ്താഖ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസില്‍ കൊല്ലം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. വിവിധ ജില്ലാമണ്ഡലം നേതാക്കള്‍ സംബന്ധിച്ചു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുല്‍ റസാഖ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി ടി.ടി.ഷംസു നന്ദിയും പറഞ്ഞു.
അനുശോചന യോഗവും മയ്യിത്ത് നിസ്‌കാരവും സംഘടിപ്പിച്ചു
കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ കെ.ടി.പി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യുന്നു