കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി കുട്ടികളുടെ സര്‍ഗ്ഗവേദിയായ ബാലവേദി കുവൈത്തിന്റെ നേതൃത്വത്തില്‍ 8-ാം തരം മുതല്‍ 12-ാം തരം  വരെയുള്ള കുട്ടികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 24 ന് വൈകീട്ട് 3:30 ന്  ആരംഭിക്കുന്ന ക്ലാസ്സില്‍ പ്രമുഖ കരിയര്‍ ഗൈഡ് ആന്‍സണ്‍ ജെറിന്‍ മാത്യൂസ് (ദുബായ്) പങ്കെടുത്തു സംസാരിക്കും, 'കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പത്താം തരത്തിന് ശേഷം എന്ത് തിരഞ്ഞെടുക്കണം! എന്തായി തീരണം! എന്ന് സ്വയം തീരുമാനം കൈക്കൊള്ളുവാന്‍ കുട്ടികള്‍ക്ക് പരിശീലനം കൊടുക്കുന്നു. ഈ പരിപാടിയിലേക്ക്  എല്ലാ കൊച്ചു കൂട്ടുകാരെയും, രക്ഷാകര്‍ത്താക്കളെയും  സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.