സെന്റ് തോമസ് ഇവാഞ്ചെലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകയുടെ ക്രിസ്മസ് കരോള്‍ സര്‍വീസ് ഡിസംബര്‍ 25 വെള്ളിയാഴ്ച രാവിലെ സൂമില്‍ സംഘടിപ്പിച്ചു. ഇടവക വികാരി റവ.ജോണ്‍ മാത്യു അധ്യക്ഷത വഹിച്ച കരോളില്‍ സഭയുടെ ബിഷപ്പും പ്രതിനിധി സഭാ അധ്യക്ഷനുമായ റൈറ്റ് ഡോ.എബ്രഹാം ചാക്കോ ക്രിസ്തുമസ് സന്ദേശം നല്‍കി. ക്വയര്‍ മാസ്റ്റര്‍ സിജുമോന്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ ഇടവകയുടെ ക്വയര്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ജോര്‍ജ് വറുഗീസ് പ്രാരംഭ പ്രാര്‍ത്ഥനയും, എം തോമസ് ജോണ്‍ സ്വാഗതവും ഇടവക വൈസ് പ്രസിഡന്റ് എ.ജി ചെറിയാന്‍ നന്ദിയും ഇടവക സെക്രട്ടറി ബോണി കെ എബ്രഹാം പ്രസംഗിക്കുകയും ചെയ്തു. ബിഷപ്പ് റൈറ്റ് റവ.ഡോ. എബ്രഹാം ചാക്കോയുടെ സമാപന പ്രാര്‍ത്ഥനയോടും ആശീര്‍ വാദത്തോടും കരോള്‍ സര്‍വീസ് സമാപിച്ചു.