കുവൈത്ത് സിറ്റി: ഇന്ത്യന്‍ സ്വാതന്ത്യദിനത്തിന്റെ 75-ാം വാര്‍ഷികവും, ഇന്ത്യ -കുവൈത്ത് നയതന്ത്ര ബന്ധ കൂട്ടുകെട്ടിന്റെ 60-ാം വാര്‍ഷികവും ആഘോഷിക്കുന്ന വേളയില്‍ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റസ് അസോസിയേഷന്‍ (ഫോക്ക്) കുവൈത്തിലെ ആതുരസേവന രംഗത്തെ പ്രമുഖരായ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ അല്‍ അദാന്‍ രക്ത ബാങ്കില്‍ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. ഒക്ടോബര്‍ 29 നടന്ന രക്തദാന ക്യാമ്പില്‍ 150 അധികം ആളുകള്‍ പങ്കെടുത്തു.

ഫോക്ക് പ്രസിഡന്റ് സലിം എം.ന്‍ അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിന് ഫോക്ക് ബ്ലഡ് ഡൊണേഷന്‍ കോഡിനേറ്റര്‍ ഹരി കുപ്ലേരി സ്വാഗതം ആശംസിച്ചു. ചാരിറ്റി സെക്രട്ടറി ഹരി നമ്പ്യാര്‍ നന്ദി അറിയിച്ചു.

ഫോക്ക് ജനറല്‍ സെക്രട്ടറി ലിജേഷ്.പി, ചാരിറ്റി സെക്രട്ടറി ഹരി നമ്പ്യാര്‍, വനിതാവേദി ട്രഷറര്‍ ശ്രീഷ ദയാനദ്ദന്‍, ഷിജി സനത്ത്, അമ്യത മഞ്ചീഷ്, ജോമി വിനോയി, വൈസ് പ്രസിഡന്റ് വിജയകുമാര്‍, രാജേഷ്ബാബു, ഹരിപ്രസാദ്, മെംബര്‍ഷിപ്പ് സെക്രട്ടറി സുജേഷ്, വിനോയ് വില്‍സണ്‍ മറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.