കുവൈത്ത് സിറ്റി: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനവും ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധവും നിലവില്‍ വന്നതിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിസ്മയ ഇന്റര്‍നാഷണല്‍ ആര്‍ട്ട്‌സ് & സോഷ്യന്‍ സര്‍വീസ് കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ്  അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി കമല്‍ സിംഗ് രാത്തോര്‍ ഉദ്ഘാടനം ചെയ്തു.  ജാബ്രിയ സെല്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ നടന്ന ക്യാമ്പില്‍ നൂറോളം പേര്‍ രക്തദാനം ചെയ്തു. രക്തദാതാക്കള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റും, മെഡലുകളും വിതരണം ചെയ്യുകയും കോവിഡ്19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ജാബ്രിയ ബ്ലഡ് ബാങ്കിലെ ഇരുപത്തിയാറോളം നഴ്‌സ്മാരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. രക്തദാന ക്യാമ്പിനായി സഹകരിച്ച് പ്രവര്‍ത്തിച്ച ടി.വി.എസ്. ഗ്രൂപ്പ് മാനേജര്‍ ഫിറോസ് ഖാന്‍, ഡോ.സുമന്ദ് മിശ്ര, ബദര്‍ അല്‍ സമ മാനേജര്‍ റസാഖ്, തക്കാര റസ്റ്റോറന്റ് പ്രതിനിധി അബ്ദുള്‍ റഷീദ് എന്നിവര്‍ക്ക് ക്യാമ്പില്‍ വെച്ച് മൊമന്റ്റോ നല്‍കി ആദരിച്ചു.

ചെയര്‍മാന്‍ പി.എം.നായര്‍, രക്ഷാധികാരികളായ ബാബുജി ബത്തേരി, മനോജ് മാവേലിക്കര, ട്രഷറര്‍ ജിയേഷ് അബ്ദുള്‍ കരിം, ജോയിന്റ് സെക്രട്ടറിയും പ്രോഗ്രാം കണ്‍വീനര്‍ കുടിയായ ശ്രീകുമാര്‍, ജോയിന്റ് സെക്രട്ടറി മധു മാഹി, വെസ് പ്രസിഡന്റ് ജിയോ മത്തായി, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബിനോയ് മുട്ടം, കണ്‍വീനര്‍ ശരണ്യ, കണ്‍വീനര്‍ സുജമാത്യു തുടങ്ങിയവരും ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വനജ, അനു, ജലില്‍, സുനില്‍, സുനിത, സുജിത്ത് എന്നിവരും ക്യാമ്പിന് നേതൃത്വം നല്‍കി. ചടങ്ങില്‍ ട്രഷറര്‍ ജയേഷ് അബ്ദുള്‍ കരീം നന്ദി അറിയിച്ചു.