കുവൈത്ത് സിറ്റി: ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയത്തില്‍ ഭാരതീയ പ്രവാസി പരിഷദ് കുവൈത്തിന്റെ വിവിധ ഏരിയകളില്‍ വിജയാഹ്ലാദസമ്മേളനങ്ങള്‍ നടത്തി.

കഴിഞ്ഞ ദിവസം അബുഹലീഫയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി നാരായണന്‍ ഒതയോത്ത്, അജികുമാര്‍ ആലപുരം, രാജേഷ് തിരുവോണം, രാജീവ്, സുരേന്ദ്രന്‍, പാരിജാക്ഷന്‍, ബാലചന്ദ്രന്‍, തമ്പി, രാജന്‍, സുജിത്, സുരേന്ദ്രന്‍ പിള്ള തുടങ്ങിയവര്‍  സംസാരിച്ചു. ശേഷം വിവിധ യൂണിറ്റിലെ അംഗങ്ങള്‍ ഈ ജയത്തെ തുടര്‍ന്ന് തങ്ങള്‍ക്കുണ്ടായ സന്തോഷം വിവരിച്ചു.

അബ്ബാസിയയില്‍ നടന്ന പരിപാടിയില്‍ പി വിജയരാഘവന്‍, പ്രവീണ്‍ പിള്ള, ബിനോയ് സെമ്പാസ്റ്റ്യന്‍, രമ്യ ധനേഷ്, രാജ് ഭണ്ഡാരി, അജയകുമാര്‍, പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കുവെച്ചു.