കുവൈത്ത് സിറ്റി: ഈദ് അല്‍ അഥ വലിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഗള്‍ഫ് മലയാളികള്‍  ഒരുക്കത്തിലാണ്. വാരാന്ത്യ അവധി ദിനങ്ങളോടൊപ്പം തുടര്‍ച്ചയായി 5 ദിവസത്തെ പൊതുഅവധി ലഭിച്ചതോടെ സ്വദേശികളോടൊപ്പം വിദേശികളും പെരുന്നാള്‍ ആഘോഷത്തിലാണ്. 

ഈദ് അല്‍ അഥയെ വരവേല്‍ക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഔഖാഫ് മതകാര്യ മന്ത്രാലയവും അറിയിച്ചു. 

രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കുവൈത്ത് അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബ ആശംസകള്‍ നേര്‍ന്നതായി അമീരി ദിവാന്‍ അറിയിച്ചു. അമീറിനോടൊപ്പം കിരീടാവകാശി ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബയും ആശംസകള്‍ നേര്‍ന്നു.