കുവൈത്ത് സിറ്റി: പലസ്തീന്‍ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് കെയ്‌റോയില്‍ ചേര്‍ന്ന അറബ് ലീഗിന്റെ പ്രത്യേക സമ്മേശനം ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലും ആഗോളതലത്തിലും സുരക്ഷാഭീഷണി സൃഷ്ടിക്കുന്ന നടപടിയാണ് ജറുസലേം ഇസ്രായേല്‍ തലസ്ഥാനമാക്കുന്നതിനുള്ള നടപടിയെന്ന് കുവൈത്ത് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷേഖ് സബ ഖാലിദ് അല്‍ ഹാമദ് അല്‍ സബ മുന്നറിയിപ്പ് നല്‍കി്. 

അമേരിക്കന്‍ നടപടി അലപലനീയമാണ്. പലസ്തീനിയന്‍ റഫ്യൂജി ഏജന്‍സിയുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ചത് അത്യന്തം ഖേദകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് കുവൈത്തിന്റെ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായി യോഗത്തില്‍ ഷേഖ് സബ ഖാലിദ് വ്യക്തമാക്കി. ജറുസലേമിന്റെ നിലവിലുള്ള പദവി നിലനിര്‍ത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.