കുവൈത്ത് സിറ്റി: ജനകീയ നേതാക്കളായ ഇഎംഎസ്, എകെജി, വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവ് ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് എന്നിവരെ അനുസ്മരിച്ചുകൊണ്ട് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്ത് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ പിഎന്‍ ഗോപീകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് 29-ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. കുവൈത്ത് സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ എത്തിച്ചേരും. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കുവൈത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 97910261 (അബ്ബeസിയ), 67059835 (ഫഹാഹീല്‍), 50855101 (സാല്‍മിയ), 97683397 (അബു ഹലീഫ).