കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു. ഫര്‍വാനിയ മെട്രോ ക്ലിനിക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഐതിഹാസിക ഭാഷാ സമര  പങ്കാളിയും, യു.എ.ഇ കെ.എം.സി.സി. പ്രസിഡന്റും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗവും ലോക കേരള സഭ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയംഗവുമായ ഡോ.പുത്തൂര്‍ റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. കുവൈത്ത് കെ.എം.സി.സി.പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം മുന്‍ പ്രസിഡന്റ് എ.കെ.മഹ്മൂദ് ഉദ്ഘാടനം ചെയ്തു. ഡോ.പുത്തൂര്‍ റഹ്മാന്‍, ശംസുദ്ദീന്‍ ഫൈസി എന്നിവര്‍ അനുസ്മരിച്ചു. കെ.ടി.പി. അബ്ദുറഹിമാന്‍ ഡോ.പുത്തൂര്‍ റഹ്മാന് കുവൈത്ത് കെ.എം.സി.സി.യുടെ മൊമെന്റോ നല്‍കി ആദരിച്ചു. ഒ.ഐ.സി.സി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര, മുന്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത, സെക്രട്ടറി ഫാസില്‍ കൊല്ലം സംസാരിച്ചു. നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ അസീസ് വലിയകത്ത്, പി.വി.ഇബ്രാഹിം, അജ്മല്‍ വേങ്ങര, ഇസ്മായില്‍ ബേവിഞ്ച, ഹംസ കരിങ്കപ്പാറ, മുന്‍ ട്രഷറര്‍ എച്ച്.ഇബ്രാഹിം കുട്ടി എന്നിവര്‍ സംബന്ധിച്ചു. കുവൈത്ത് കെ.എം.സി.സി. ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.