കുവൈത്ത്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍, കുവൈത്ത് (അജപാക്) ബി.ഇ.സി, കിഴക്കിന്റെ വെനീസ് 2019 വാര്‍ഷിക ആഘോഷം മാര്‍ച്ച് 29 ന് അബ്ബാസിയാ മെറീന ഹാളില്‍ നടത്തുന്നു. പരിപാടിയുടെ ഫ്ളൈര്‍, റാഫിള്‍ കൂപ്പണ്‍ പ്രകാശനം അബ്ബാസിയാ കേരളാ അസോസിയേഷന്‍ ഹാളില്‍ നടന്നു. പ്രസിഡന്റ് രാജീവ് നടുവിലേമുറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മെഗാപരിപാടിയുടെ മെയിന്‍ സ്‌പോണ്‍സര്‍ ബിഇസിയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ റിനോഷ്, സ്റ്റെര്‍ലിങ് ഇന്റര്‍നാഷണല്‍ കമ്പനി ഉടമ ജയ കൃഷ്ണന്‍ നായര്‍, സണ്ണി പത്തിചിറ, തോമസ് പള്ളിക്കല്‍, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, അജി കുട്ടപ്പന്‍, കുര്യന്‍ തോമസ്, സുചിത്ര സജി എന്നിവര്‍ സംസാരിച്ചു. ബിനോയ് ചന്ദ്രന്‍, ഫിലിപ്പ് സി.വി തോമസ്, സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം, ജോണ്‍സണ്‍ പാണ്ടനാട്, അനില്‍ വള്ളികുന്നം, അബ്ദുല്‍ റഹ്മാന്‍ പുഞ്ചിരി, സിബി പുരുഷോത്തമന്‍, കലേഷ് ബി പിള്ള, ഹരി പത്തിയൂര്‍, ജി.എസ് പിള്ള, സജീവ് പുരുഷോത്തമന്‍, ബാബു തലവടി,രാജന്‍ കെ ജോണ്‍, അജി ഈപ്പന്‍,ശശി വലിയകുളങ്ങര, അമ്പിളി ദിലി, ജോളി രാജന്‍, ലിസ്സന്‍ ബാബു, ജിതാ മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.