Abdul Rasaq, Covid19, Died, Kuwaitകുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് മരിച്ച തൃശൂര്‍ പെരുമ്പിലാവ് വില്ലന്നൂര്‍ സ്വദേശി പള്ളിക്കര വളപ്പില്‍ അബ്ദുള്‍ റസാഖ്(60)ന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സുലൈബിക്കാത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി മിശ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സുലൈബിക്കാത്തില്‍ നടന്ന ഖബറടക്ക ചടങ്ങില്‍ മക്കളായ ഫാസില്‍, നൗഫല്‍, സഹോദരനും കുവൈത്ത് കെ.എം.സി.സി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ ലത്തീഫ്, കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ധീന്‍ കണ്ണേത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് പേരാമ്പ്ര, ഹാരിസ് വള്ളിയോത്ത്, ഫാസില്‍ കൊല്ലം, ഇല്യാസ് മൗലവി, ഡോക്ടര്‍ അബ്ദുള്‍ ഹമീദ്, മുഹമ്മദ് അബ്ദുള്‍ സത്താര്‍, മുഹമ്മദ് കമാല്‍, ഫൈസല്‍ വേങ്ങര, റാഷിദ് കുന്നംകുളം, അന്‍വര്‍ കുന്ദമംഗലം എന്നിവര്‍ പങ്കെടുത്തു. മറ്റൊരു മകന്‍ ഫൈസല്‍ നാട്ടില്‍ അവധിക്ക് പോയതാണ്.