കുവൈറ്റ് സിറ്റി;    ഓവര്‍സീസ് എന്‍ സി പി കുവൈറ്റ ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തി. കോവിഡ് 19  പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടി സംഘടിപ്പിച്ചത്.  ചടങ്ങില്‍ വൈസ് പ്രസിഡണ്ട് സണ്ണി മിറാന്‍ഡ അധ്യക്ഷത വഹിച്ചു. 

ജനറല്‍ സെക്രട്ടറി അരുള്‍ രാജ് കെ വി സ്വാഗതം പറഞ്ഞ ചടങ്ങ് എന്‍ സി പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ചും  ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തില്‍  നമ്മുടെ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച  സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെക്കുറിച്ചും ആനുകാലിക കാലഘട്ടത്തില്‍ ഗാന്ധിയന്‍ ആശയ , ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള  പ്രചാരണ പരിപാടികള്‍ തുടരേണ്ട ആവശ്യകതയെക്കുറിച്ചും മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കിയ എന്‍ സി പി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. പീതാംബരന്‍ മാസ്റ്റര്‍ എക്‌സ് എം.എല്‍.എ. ഓര്‍മ്മിപ്പിച്ചു

ജോയിന്റ് സെക്രട്ടറി മാക്സ് വെല്‍ ഡിക്രൂസ്, ജോ ട്രഷറര്‍ ബിന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ നോബിള്‍ ജോസ് ,ബിജു സ്റ്റീഫന്‍,  മാത്യു ജോണ്‍, രവി മണ്ണായത്ത്, ശതാബ് അന്‍ജും. ഓം പ്രകാശ് കുമാവത്ത് എന്നിവര്‍  പങ്കെടുത്തു