കുവൈത്ത് സിറ്റി:  കുവൈത്തിൽ അടിസ്ഥാന വർഗ അയോഗ്യരായ വിദേശ തൊഴിലാളികളെ ഒഴിവാക്കി വദഗ്ദ തൊഴിലാളികൾക്ക് അവസരം നൽകാൻ നീക്കം. ഇതിന്റെ ഭാഗമായി ഒരു വർഷത്തേക്ക് പുതിയ വർക്ക് പെർമിറ്റ്‌ നൽകുന്നത് നിർത്തി വക്കാൻ പബ്ലിക് അതോറിറ്റി ഫോർമാൻ പവർ നിർദേശിച്ചു. പബ്ലിക് അതോറിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് തുടരുന്ന അവിദഗ്ദ വിദേശ തൊഴിലാളികളെ ഒഴിവാക്കുന്നതിനും പകരം വിദഗ്ദരും പരിചയസമ്പന്നരുമായ വിദേശ തൊഴിലാളികളെയാണ് ആവശ്യമെന്നും കണ്ടെത്തി.

നിലവിൽ അപേക്ഷകൾ നൽകിയിട്ടുള്ള പ്രൊജക്റ്റുകൾക്ക് വേണ്ട തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നത് താത്കാലികമായി നിർത്തി വെക്കണമെന്നും, കർശനമായ നിയന്ത്രണങ്ങളോടെ തൊഴിൽ മേഖലക്ക് ആവശ്യമുള്ള വിദഗ്ദ തൊഴിലാളികൾക്ക് മാത്രം വർക്ക് പെർമിറ്റ്‌ അനുവദിക്കണമെന്നുമാണ് അതോറിറ്റി നിർദേശിക്കുന്നത്. ഇതനുസരിച്ചു നിരവധി പ്രൊജക്റ്റ്‌ വിസകൾ ഒരു വർഷത്തേക്ക് കർശനമായി നിയന്ത്രിക്കുന്നതിനാണ് നീക്കമെന്നും അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

Content Highlights: Move to suspend work permit in Kuwait for one year