കുവൈത്ത്‌സിറ്റി: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ സി.എഫ്. തോമസിന്റെ നിര്യാണത്തില്‍ കുവൈത്ത് കെ.എം.സി.സി. അനുശോചിച്ചു.
നിരവധി തവണ ചങ്ങനാശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചു എം.എല്‍.എ.യായിരുന്ന സി.എഫ്. കേരള രാഷ്ട്രിയത്തിലെ സൗമ്യനായ പൊതു പ്രവര്‍ത്തകനും യു.ഡി.എഫ്. ഭരണത്തില്‍ മികച്ച മന്ത്രിമാരിലൊരാളുമായിരുന്നെന്നും കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ശറഫുദ്ധീന്‍ കണ്ണേതും ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുല്‍ റസാഖ് പേരാമ്പ്രയും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.