മനാമ: കനോലി നിലമ്പൂര്‍ ബഹ്റൈന്‍ കൂട്ടായ്മ ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍മായി സഹകരിച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പ് ഇരുൂറ്റി അന്‍പതില്‍ പരം ആളുകള്‍ക്ക് ഉപകാരപ്രദമായി. പ്രസിഡന്റ് അബ്ദുസ്സലാം എ.പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഷെമിലി പി ജോ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി മനു തറയ്യത്ത് സ്വാഗതം പറഞ്ഞു. പടവ് കൂട്ടായ്മ പ്രസിഡന്റ് സുനില്‍ ബാബു, ശിഫ അല്‍ജസീറ പ്രധിനിധി ഷഹഫാദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

ബ്ലഡ് ഷുഗര്‍, യൂറിക് ആസിഡ്, എസ് ജി പി ടി, കൊളസ്‌ട്രോള്‍, ക്രിയാറ്റിന്‍, പരിശോധനയും കൂടാതെ ജനറല്‍ മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഗൈനക്കോളജി എന്നീ വിഭാഗത്തില്‍ സൗജന്യ പരിശോധനയും ഉണ്ടായിരുന്നു. കനോലി ഭാരവാഹികളും, എക്‌സിക്യൂട്ടീവ് അംഗങ്ങളും, ഷിഫാ ജീവനക്കാരും ക്യാമ്പിന് നേതൃത്വം നല്‍കി. പ്രസിഡന്റ് അബ്ദുസ്സലാം, മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റര്‍ ഷബീര്‍ മുക്കന്‍ എന്നിവര്‍ ശിഫയ്ക്കുള്ള ഉപഹാരം കൈമാറി. ട്രഷറര്‍ തോമസ് വര്‍ഗീസ് ചുങ്കത്ത് നന്ദി പറഞ്ഞു.