മനാമ: ബഹ്റൈന്‍ അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രമേഹ ബോധവല്‍ക്കരണ സൈക്കിള്‍ സവാരിയില്‍ പങ്കെടുത്തത് നൂറിലേറെപ്പേര്‍. 'പ്രമേഹത്തെ തോല്‍പ്പിക്കു' എന്ന പ്രമേയത്തില്‍, ബഹ്റൈന്‍ സൈക്ലിംഗ് അസോസിയേഷനുമായി സഹകരിച്ചു ആദ്യമായി സംഘടിപ്പിച്ച സൈക്ലത്തോൺ പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

പ്രമേഹത്തെക്കുറിച്ചു പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് സലാഖിലെ ബഹ്റൈന്‍ സെയിക്ലിംഗ് ക്ലബ് പരിസരത്തുനിന്ന് റാലി ആരംഭിച്ചു. അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സി ഇ ഓ ശരത് ചന്ദ്രന്‍ സൈക്ലത്തോൺ ഫ്‌ലാഗ് ഓഫ് ചെയ്തു. 

പരിപാടിക്ക് ലഭിച്ച സഹകരണത്തിന് നന്ദിയുണ്ടെന്നും ഇനിയുള്ള വര്‍ഷങ്ങളിലും സൈക്ലത്തോൺ സംഘടിപ്പിക്കുമെുന്നും അദ്ദേഹം പറഞ്ഞു.