മനാമ: ബഹ്റൈനിലെ സാംസ്‌കാരിക സംഘടനായ കേരളാ കാത്തലിക് അസോസിയേഷന്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. കെസിഎ ചില്‍ഡ്രന്‍സ് വിംഗ് പ്രസിഡന്റ് മാര്‍വിന്‍ ഫ്രാന്‍സിസ് കൈതാരത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോന്‍ വിശിഷ്ടാതിഥിയായിരുന്നു. ചില്‍ഡ്രന്‍സ് വിങ് ജനറല്‍ സെക്രട്ടറി സര്‍ഗ്ഗ സുധാകരന്‍ സ്വാഗതമാശംസിച്ചു.

കെസിഎ പ്രസിഡന്റ് റോയ് സി ആന്റണി, ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി, കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സേവി മാത്തുണ്ണി, ചില്‍ഡ്രന്‍സ് വിങ് കവീനര്‍ ജിന്‍സ പുതുശ്ശേരി എിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പ്രോഗ്രാം കൺവീനര്‍ ജൂലിയറ്റ് തോമസ് നന്ദി പറഞ്ഞു.

കെസിഎ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഫാഷന്‍ ഷോ മത്സരവും ജോയല്‍ ജോസും, ജിതിന്‍ ജോസും സംവിധാനം ചെയ്ത കുട്ടികളുടെ സ്‌കിറ്റും, ജൂലിയറ്റ് തോമസ് സംവിധാനം  ചെയ്ത കുട്ടികളുടെ നൃത്തമുള്‍പ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി.