മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന് പാസ്‌പോർട്ട് സംബന്ധമായ കാര്യങ്ങളും കോൺസുലാര്‍ സേവനങ്ങൾക്കും വേണ്ടി നിയമനത്തിന് വേണ്ടി ഇന്ത്യന്‍ എംബസി പുതിയ മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കി. ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച ഭരണഘടനാദിനാഘോഷ ചടങ്ങിലാണ് 'കണക്ട്' എന്ന ആപ്പ് അവതരിപ്പിച്ചത്. അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവയാണ് ആപ്ലിക്കേഷൻ അവതരിപ്പിച്ചത്. 

അറ്റസ്റ്റേഷന്‍, തല്‍ക്കാല്‍ പാസ്‌പോര്‍ട്ട്, വിസ സേവനങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ ആപ്പ് പ്രയോജനപ്പെടുത്താം. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് കൂടുതല്‍ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതാണ് ഈ മൊബൈല്‍ ആപ്പ്. ഇന്ത്യന്‍ എംബസിയിൽ നിന്ന് കോൺസുലാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനാണ് പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. 

എംബസി സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി അംബാസഡര്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതിയുടെ നേതൃത്വത്തില്‍ നട ഭരണഘടനാ ദിനാചരണത്തിലും അംബാസഡറും ജീവനക്കാരും ഓൺലൈനില്‍ പങ്കാളികളായി. ഭരണഘടനാ ദിനത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച അംബാസഡര്‍ ചടങ്ങില്‍ പെങ്കടുത്ത പ്രവാസി സംഘടനാ പ്രതിനിധികള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി. എംബസിയില്‍നിുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടികളും അംബാസഡര്‍ വിശദീകരിച്ചു.