മനാമ: ബഹ്റൈനിലെ നിലമ്പുർകാരുടെ സംഘടനയായ കനോലി നിലമ്പുര്‍ ബഹ്റൈന്‍ കൂട്ടായ്മയുടെ ജീവകാരുണ്യ, കലാ കായിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും, അംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയും ആരംഭിച്ച മെമ്പര്‍ഷിപ്  കാമ്പയിന് പ്രസിഡന്റ് അബ്ദുസലാം എ പി അധ്യക്ഷത വഹിച്ചു.

ഭാരവാഹികളും, എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്ത ചടങ്ങിനു ജനറല്‍ സെക്രട്ടറി മനു തറയ്യത്ത് സ്വാഗതവും, ട്രഷറര്‍ തോമസ് വര്‍ഗീസ് നന്ദിയും പറഞ്ഞു.