കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈത്ത് അബ്ബാസിയ എ യൂണിറ്റ് അംഗവും സജീവ പ്രവര്‍ത്തകനും കുവൈറ്റ് പൊതുസമൂഹത്തിലെ നിറസാന്നിധ്യവുമായിരുന്ന ബാലു ചന്ദ്രന് (58 വയസ്സ്) നിര്യാതനായി. നാട്ടില്‍ നിന്നും തിരികെ വരുമ്പോള്‍ കുവൈറ്റ് എയര്‍പോര്‍ട്ടില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. അല്‍-ഹൊമൈസി കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ദീപ, മകള്‍: ബെനിത. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമങ്ങള്‍നടന്നു വരുന്നു.