കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ കരള്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. അല്‍ ഷായ കമ്പനി ജീവനക്കാരനായിരുന്ന കോട്ടയം സ്വദേശി ജോജിമോന്‍ മാര്‍ക്കോസ് (33) ആണ് മരിച്ചത്. പിതാവ് പി.ടി. മാര്‍ക്കോസ്. മാതാവ്: ലൈല മാര്‍ക്കോസ്. ഭാര്യ: ശാമിലി ജോജി. മകള്‍: ഏയ്ഞ്ചല്‍. സഹോദരന്‍: ജോബിന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ടീം വെല്‍ഫെയര്‍ വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കുന്നു